03-p-j-kurian
രാജീവ്ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ടി.വി വിതരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ പറക്കോട് അമൃത ഹൈസ്‌കൂൾ സീനിയർ അസിസ്റ്റന്റ് ജയശ്രീ ജ്യോതിപ്രസാദിന് നൽകി നിർവഹിക്കുന്നു

തിരുവല്ല: വിദ്യാഭ്യാസം അവകാശമാണെന്നതിനാൽ പഠന സൗകര്യം ലഭിക്കാൻ എല്ലാ കുട്ടികൾക്കും അവകാശ മുണ്ടെന്നും വിദ്യാർത്ഥികൾക്ക് ടി.വി. നൽകി അതിനുള്ള സൗകര്യം ലഭ്യമാക്കുകയാണെന്നും രാജീവ്ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി. ജെ. കുര്യൻ അറിയിച്ചു. മുന്നൊരുക്കങ്ങളില്ലാതെയാണ് സംസ്ഥാന സർക്കാർ ഓൺലൈൻ പഠനപരിപാടി ആരംഭിച്ചത്, ആക്ഷേപങ്ങൾക്ക് പകരം വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുകയാണ് ട്രസ്റ്റ്. 66 കുട്ടികൾക്ക് ട്രസ്റ്റിന്റെ ചുമതലയിൽ ടി.വി നൽകും. ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം, കിഡ്നി, കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സഹായം എന്നിവ ട്രസ്റ്റ് നൽകുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ട്രസ്റ്റ് 16 ലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു. പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തുകളിൽ സാമൂഹിക അടുക്കളകൾക്ക് സഹായവും തൊഴിൽ നഷ്ടപ്പെട്ട കിഡ്നി രോഗികൾക്ക് ഡയാലിസിസിന് സഹായവും മരുന്ന് വിതരണവും ഉൾപ്പടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. പുഷ്പഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ച് ദിവസേന നാല് പാവപ്പെട്ട കിഡ്നിരോഗികൾക്ക് ഡയാലിസിസ് നൽകുന്ന പദ്ധതി കൂടുതൽ വിപുലപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നു.

------------------

ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ പഠന സൗകര്യം ലഭിക്കാത്ത പത്തനംതിട്ട ജില്ലയിലെ വിവിധ സബ് ജില്ലകളിലുള്ള 66 കുട്ടികൾക്ക് ടെലിവിഷൻ നൽകുന്നതിന്റെ ഉദ്ഘാടനം തിരുവല്ല വൈ.എം.സി.എയിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജെ.കുര്യൻ നിർവഹിച്ചു. ജില്ലാ കളക്ടർ പി.ബി.നൂഹ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രെസീന, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. റെജി തോമസ്, എം. സലിം, ഈപ്പൻ കുര്യൻ, പ്രസന്ന കുമാർ എന്നിവർ പ്രസംഗിച്ചു.