ഓമല്ലൂർ : ഓമല്ലൂർ പറയനാലി നാലാം വാർഡിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. പറയനാലി കോളനിയിലെ 130 പട്ടികജാതി കുടുംബംഗങ്ങൾക്ക് പ്രയോജനപ്പെടും. ഇതിനോട് അനുബന്ധിച്ച് ലൈബ്രറി, അങ്കണവാടി, തുടർ വിദ്യാഭ്യാസ കേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നു.
വീണാജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ അദ്ധ്യക്ഷയായി. അഡ്വ. ഓമല്ലൂർ ശങ്കരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ഷൈനു, തിരുവനന്തപുരം എൻജിനിയറിങ് കോളേജ് യൂണിയൻ ചെയർപേഴ്സൺ അഞ്ജു രാധ്, പി കെ സുശീല എന്നിവർ സംസാരിച്ചു.