തിരുവല്ല: ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ പിതാവും പി.ഡബ്ള്യു.ഡി. റിട്ട. വർക്ക് സൂപ്രണ്ടന്റുമായ കവിയൂർ കോട്ടൂർ മണ്ണിൽ പുത്തൻപുരയിൽ കെ.വി.യോഹന്നാൻ (പാപ്പച്ചൻ - 95) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കോട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഏലിയാമ്മ (റിട്ട.അദ്ധ്യാപിക). മറ്റ് മക്കൾ : കെ.ജെ. ജോൺ (റിട്ട. ഹെഡ്മാസ്റ്റർ), ജോസഫ് ജോൺ (കവിയൂർ ഗ്രാമപഞ്ചായത്തംഗം), സുനി ജോൺ (അദ്ധ്യാപിക എം.ജി.എം.എച്ച്.എസ്തിരുവല്ല). മരുമക്കൾ: മേരിക്കുട്ടി മാത്യു (റിട്ട. അദ്ധ്യാപിക), മറിയാമ്മ ജോസഫ്, വിജിമോൻ സ്‌കറിയ.