കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ടൗൺ പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസെടുത്തത്.
ജൂൺ 21 നാണ് കെ. സുരേന്ദ്രൻ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കെ. സുരേന്ദ്രനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ദീവേഷ് ചേനോളി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് സുരേന്ദ്രന്റെ മരണകാരണമെന്ന് കാണിച്ച് കെ.പി.സി.സി മെമ്പർ കെ. പ്രമോദ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ് സതീശൻ പാച്ചേനി പൊലീസിൽ പരാതി നൽകിയത്.