അടൂർ: ടൗൺ ഗവ.എൽ.പി,യു.പി സ്കൂളുകളിലെ 1978-85 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടന വീട്ടിൽ ഓൺ ലൈൻ ക്ലാസിന് സാഹചര്യമില്ലാത്ത സ്കൂളിന് സമീപത്തുള്ള കുട്ടികൾക്ക് വിക്ടർ ചാനലിലെ ക്ളാസ് ലഭ്യമാകുന്നതിനുവേണ്ടി രണ്ട് സ്കൂളിലും റിസീവറും ഡിഷും വാങ്ങി നൽകി.ചിറ്റയം ഗോപകുമാർ ഇത് സ്കൂളിലെ പ്രഥമാദ്ധ്യാപികമാർക്ക് കൈമാറി.