അങ്ങാടിക്കൽ : കൊടുമൺ മിച്ചഭൂമി - പൂഴൂർ നിവാസികളുടെ ചിരകാലാഭിലാഷമായ താഴെ പാറപ്പാട്ട് പാലം യാഥാർത്ഥ്യമാകുന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് പാലം നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു. കൊടുമൺ പഞ്ചായത്തിലെ ആറ്,ഏഴ് വാർഡുകളിലൂടെ കടന്നു പോകുന്ന മിച്ചഭൂമി - പൂഴൂർ കാവുംപാട്ട് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാൻ സഹായകമാകും ഈപാലം.പാലത്തിന്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അദ്ധ്യക്ഷയായിരുന്നു.എ.എൻ.സലീം,പി.കെ. പ്രഭാകരൻ, എം.ആർ.എസ് ഉണ്ണിത്താൻ,കെ.കെ.അശോക് കുമാർ,ലീലാമണി വാസുദേവൻ,വിനി ആനന്ദ്,വി.ശശിധരൻ,ആർ. ബിനു,പ്രമോദ്, എൻ രാജൻ എന്നിവർ സംസാരിച്ചു.