അടൂർ : ദേശ്രയ സമ്പാദ്യപദ്ധതി ഏജൻസിയെ പൂർണമായും തപാൽവകുപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേയും ദേശീയ സമ്പാദ്യപദ്ധതി ഏജൻസി നിലവിലുള്ളരീതിയിൽ തുടരണമെന്നും ആവശ്യപ്പെട്ട് മഹിളാപ്രധാൻ ഏജന്റുമാർ അടൂർ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നാൽപ്പതോളം ഏജന്റുമാർ പങ്കെടുത്ത ധർണ സി.ഐ.ടി.യു അടൂർ ഏരിയാ കമ്മിറ്റിയംഗം കെ.ജി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏജന്റുമാരായ എം.ബിന്ദു,എം.മഞ്ജുഷ, ഉഷാകുമാരി എന്നിവർ സംസാരിച്ചു.