അടൂർ : കേന്ദ്ര സർക്കാർ ദൈനംദിനം കൂട്ടികൊണ്ടിരിക്കുന്ന ഇന്ധന വിലവർദ്ധനവിൽ പ്രധിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ രാജ്യവ്യാപകമായി നടത്തിയ പ്രധിഷേധ ധർണയുടെ ഭാഗമായി അടൂരിൽ ബി.എസ്.എൻ എൽ ഓഫീസിനു മുൻപിൽ നടത്തിയ ധർണ കശുവണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. ആർ.രവീന്ദ്രൻ,റോഷൻ ജേക്കബ്, ഉദയകുമാർ,ജി.കെ.പിള്ള,അംജത് അടൂർ നജീം കുറ്റിയിൽ,സുകു തുടങ്ങിയവർ സംസാരിച്ചു.