പത്തനംതിട്ട: ജില്ലയിൽ വനം വകുപ്പിൽ (കൊല്ലം സർക്കിൾ) ഫോറസ്റ്റർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ) (ഫസ്റ്റ് എൻ.സി.എ ധീവര) (കാറ്റഗറി നമ്പർ 621/2017) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 10ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാത്ഥികൾക്ക് ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ അയച്ചിട്ടുണ്ട്. കൂടുതൽ വിവരം ജില്ലാ പി.എസ്.സി ഓഫീസിൽ ലഭിക്കും. ഫോൺ: 0468 2222665.