തിരുവല്ല: ഇന്ധന വിലവർദ്ധനവിനെതിരേ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രഡ് യൂണിയന്റെ നേതൃത്വത്തിൽ തിരുവല്ല ഹെഡ് പോസ്റ്റാഫീസ് ഉപരോധിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ ജി രതിഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ് അജി ടി.മഞ്ഞാടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഹരി പി. നായർ, ഷോപസ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ സി.ഐ.ടി.യു ജില്ലാ ട്രഷറാർ രവി പ്രസാദ്, രാജു കോടിയാട്ട്, കെ.കെ ഗോപി, രതിഷ് ശശി എന്നിവർ സംസാരിച്ചു.