പത്തനംതിട്ട : ചുറ്റിലും ചെളിവെള്ളം, ചാക്കും കീറിയെടുത്ത ഫ്ലെക്സും വിരിച്ച് മഴയത്ത് ഒരു വലിയ കുടയുടെ ചുവട്ടിൽ ഇരിക്കുകയാണ് അജയൻ എന്ന ചെറുപ്പക്കാരൻ. ഡെങ്കിപ്പനിയും എലിപ്പനിയും നാലിരട്ടി വർദ്ധിച്ച ജില്ലയിലാണ് ഇങ്ങനെയൊരാൾ ചെരുപ്പ് തുന്നി ജീവിക്കുന്നത്. കൊവിഡ് കേസുകളും ജില്ലയിൽ വർദ്ധിച്ച് വരികയാണ്. ആശങ്കയോടെ ജില്ലയിലെ ആരോഗ്യ പ്രവർത്തകരടക്കം കഴിയുമ്പോൾ കോഴഞ്ചേരി ബസ് സ്റ്റോപ്പിനടുത്ത് ഇരിക്കുന്ന അജയകുമാറിനെ പലരും കണ്ടില്ലെന്ന മട്ടാണ്. മഴയായാലും വെയിലായാലും ഇവിടിരുന്നാണ് അജയകുമാർ ജോലി ചെയ്യുന്നത്. മറ്റുപല സ്ഥലങ്ങളിലേക്കും മാറാൻ ശ്രമിച്ചെങ്കിലും പഞ്ചായത്ത് അധികൃതർ സമ്മതിക്കില്ലെന്ന് പ്രക്കാനം സ്വദേശിയായ അജയൻ പറയുന്നു.
പന്ത്രണ്ട് വർഷത്തിലേറെയായി കോഴഞ്ചേരിയിൽ ചെരുപ്പുകുത്തിയായി പണിചെയ്യുന്നു. നേരത്തെ മീൻ വിൽക്കാൻ പോകുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ കൈയൊടിഞ്ഞു. കമ്പി ഇട്ടിരിക്കുകയാണിപ്പോൾ. അമ്മ ഓമനയ്ക്കും അച്ഛൻ വിജയനും ഒപ്പമാണ് താമസം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഭാര്യയ്ക്ക് സംസാരിക്കാനും കേൾക്കാനും കഴിയില്ലെന്ന് അജയൻ പറയുന്നു. എന്നാൽ ഇപ്പോൾ ഭാര്യയുമായി അകന്നുകഴിയുകയാണ്. മക്കൾ അവരുടെ കൂടെയാണ്.
പനി പേടിയുണ്ടെങ്കിലും ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ട് ചെളിവെള്ളത്തിൽ തുടരുകയാണ്. ലോക്ക് ഡൗണിൽ റേഷൻ
കിട്ടിയതുകൊണ്ടാണ് ജീവിച്ചത്.
അജയൻ