ചെങ്ങന്നൂർ: സാന്ത്വന സേവന രംഗത്ത് ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന കരുണ കൊവിഡ് 19 പ്രതിരോധ പ്രവർത്തന രംഗത്ത് ഒട്ടനവധി കർമ്മ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. പദ്ധതി ഒരു മാസം പിന്നിട്ടു.
ചെങ്ങന്നൂർ മണ്ഡലത്തിലെ നിർദ്ധനരും, നിരാലംബരുമായ ആളുകൾക്ക് ഒരു നേരത്തെ ആഹാരം എത്തിച്ചു നൽകുന്നതിനു വേണ്ടിയാണ് കരുണയുടെ 'ഒരുമയോട് കൂടാം ഒരുവയർ ഊട്ടാം' വിശപ്പ് രഹിത ചെങ്ങന്നൂർ എന്ന സ്വപനപദ്ധതി ജൂൺ 1 മുതൽ ആരംഭിച്ചത്. ആദ്യ ഘട്ടമായി 365 ദിവസം തുടർച്ചായി ആഹാരം വീടുകളിൽ എത്തിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി വെൺമണി കരുണാ സെന്ററിലും, ബുധനൂർ കടമ്പൂരിലും കരുണ കിച്ചണുകൾ ആരംഭിച്ചു.