പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന 173-ാമത്തെ വീട് മെതുകുമ്മെൽ ഗ്രീഷ്മ ഭവനത്തിൽ ഗിരീഷിന് വിദേശ മലയാളിയായ ജോമോന്റെ സഹായത്തോടെ നിർമ്മിച്ചു നൽകി. താക്കോൽ ദാനവും ഉദ്ഘാടനവും കെ. ബി. ഗണേഷ്‌കുമാർ എം. എൽ. എ. നിർവഹിച്ചു. ലിൻസി വർഗീസ്, സജി കുമാർ, താജുദീൻ. എ., കെ. പി. ജയലാൽ, സന്തോഷ്. എം. സാം., അമ്പിളി എന്നിവർ പ്രസംഗിച്ചു.