nisha
ആർ. നിഷ.

അടൂർ : കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. നരിയാപുരം വയലാ വടക്ക് ഐശ്വര്യയിൽ അജയകുമാറിന്റെ (സൗത്ത് ആഫ്രിക്ക) ഭാര്യ ആർ. നിഷ (36) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്പന്ത്രണ്ട് മണിയോടെ എം. സി റോഡിൽ കിളിയവൽ ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. കോട്ടമുകളിൽ പുതിയതായി വീടുപണിയുന്ന സ്ഥലത്ത് പോയ ശേഷം മടങ്ങുമ്പോൾ കനത്ത മഴയിൽ മറ്റൊരു വാഹനത്തെ മറികടന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ നിറുത്തിയ ഡ്രൈവർ ആളുകൾ ഒാടിക്കൂടുന്നത് കണ്ട് ഭയന്ന് കാറുമായി അടൂർ പൊലീസ് സ്റ്റേഷനിലെത്തി. ഗുരുതരമായി പരിക്കേറ്റ നിഷയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തളം എൻ. എസ്. എസ് മെഡിക്കൽ മിഷൻ നഴ്സിംഗ് കോളേജിലെ ട്യൂട്ടറായിരുന്നു. മക്കൾ : സൂര്യദേവ്, സൗരവ്. മൃതദേഹം അടൂർ ജനറൽആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. ഏനാത്ത് പുതുശേരിഭാഗം ലക്ഷ്മി നിവാസിൽ രാമചന്ദ്രൻ നായരുടെ മകളാണ്.