04-akstu
അധ്യാപക സർവ്വീസ് സംഘടന സമരസമിതി പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ പ്രതിക്ഷേധ ദിന ധർണ എ.കെ.എസ്.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പി എസ് ജീമോൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പെട്രോൾ ഡീസൽ വില വർദ്ധന പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന നിറുത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് കോൺഫെഡറേഷൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ധർണയുടെ ഭാഗമായി അദ്ധ്യാപക സർവീസ് സംഘടന സമരസമിതി പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പി.എസ് ജീമോൻ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.തുളസിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാർ,കെ.ജി.ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭീൻ,ജോയിന്റ് കൗൺസിൽ ജില്ലാ ജോ.സെക്രട്ടറി പ്രിൻസ് മാത്യു എന്നിവർ സംസാരിച്ചു.