പത്തനംതിട്ട : സമഗ്ര ശിക്ഷ കേരള പൊതുയിടങ്ങളിൽ ഓൺലൈൻ പഠനത്തിന് ടി.വി സ്ഥാപിക്കുന്നതിന്റെ പന്തളം ബ്ലോക്ക്തല ഉദ്ഘാടനം ചേരിക്കൽ അങ്കണവാടിയിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാധാരാമചന്ദ്രൻ, ലസിത ടീച്ചർ, കൗൺസിലർ ഷാ എ. കോടാലിപറമ്പ്, ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് മാത്യു, പന്തളം ബി.പി.ഒ.പ്രകാശ് എന്നിവർ സംസാരിച്ചു. പന്തളം നഗരസഭ, പന്തളം തെക്കേക്കര പഞ്ചായത്ത്, തുമ്പമൺ എന്നീ പ്രദേശങ്ങളിലെ അങ്കണവാടികൾ, ലൈബ്രറികൾ, സ്‌പോർട്ട് സ്‌കൂളുകൾ, തുമ്പമൺ യു.പി.എസ് എന്നീ കേന്ദ്രങ്ങളിലായി 13 ടി വി കൾ സ്ഥാപിക്കും.