വെൺമണി: ശക്തമായ കാറ്റിൽ ആഞ്ഞിലിമരം കടപുഴകി വീടിനു മുകളിലേക്ക് വീണു. വെൺമണി, കണ്ടങ്കര തെക്കേതിൽ കിഴക്കേതിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കെ.ജി സാമുവേലിന്റെ വീടിന് മുകളിലേക്കാണ് പറമ്പിലെ വൻ ആഞ്ഞിലി മരം കടപുഴകി വീണത്. വീടിന് മുകളിലെ റൂഫിംഗ് തകർന്നു. സംഭവ സമയത്ത് ഗൃഹനാഥനും ഭാര്യയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇരുവരും പരുക്കേൽക്കാതെ രക്ഷപെട്ടു.