ചെങ്ങന്നൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കും പൊതു മേഖലാ വില്പനക്കും ഇന്ധന വിലവർദ്ധനവിനുമെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ വ്യാപകമായി കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ആഫീസിന് മുൻപിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണപിള്ള, മധു ചെങ്ങന്നൂർ,വി.ശശിധരൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.