പത്തനംതിട്ട : വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് രാവിലെ 11ന് അടൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി കെ.രാജു നിർവഹിക്കും.ആന്റോ ആന്റണി എംപി,ചിറ്റയം ഗോപകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്ന പൂർണാദേവി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ.കേശവൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, ഫോറസ്റ്റ് കൺസർവേറ്റർ ഐ.സിദ്ദിഖ്,അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി,ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി,പഞ്ചായത്തംഗം കുഞ്ഞുമോൾ കൊച്ചുപാപ്പി,പ്രിൻസിപ്പൽ സജി വർഗീസ്, ഹെഡ്മിസ്ട്രസ് കെ.മിനി,പി.ടി.എ പ്രസിഡന്റ് കെ.ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിദ്ധ്യത്തോടും നട്ടുവളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ.വിദ്യാർത്ഥികളിൽ ജൈവവൈവിദ്ധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവത്ക്കരണ,വനസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.