മല്ലപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി.ജോൺ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ആർ.അദ്ധ്യക്ഷത വഹിച്ചു.മധു പുന്നാനി,സജി തോട്ടത്തിമലയിൽ,മോനി ഇരുമേട,സി.തങ്കപ്പൻ, ഷിബു പാറടിയിൽ,മനോജ് എന്നിവർ സംസാരിച്ചു.