മല്ലപ്പള്ളി : തൊഴിൽ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് ജില്ലാ ട്രഡീഷൻ ആർട്ടിസാൻസ് വർക്കേഴ്‌സ് കോൺഗ്രസ് ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി ജോൺ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.പി.ശെൽവകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി. സജീവൻ കല്ലിശേരി, ജില്ലാ ജന.സെക്രട്ടറി ബാബു മോഹൻ പരുമല, സെക്രട്ടറി പ്രമോദ് മുത്തൂർ, മധു പുന്നവേലി, ഒ.ജി. പ്രദീപ് എന്നിവർ സംസാരിച്ചു.