പത്തനംതിട്ട : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടമ്മനിട്ട-കല്ലേലി യൂണിറ്റിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം വി.സഞ്ജു നിർവഹിച്ചു.ഏരിയ പ്രസിഡന്റ് പി.കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി ഗീവർഗീസ് പാപ്പി അടനെത്ത്,സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അബ്ദുൽ മനാഫ്,ബിജു വർഗീസ്, ഉമേഷ് പി.നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അലക്സ് ഫിലിപ്പ് (പ്രസിഡന്റ് ),പ്രമോദ് പി.വി. (സെക്രട്ടറി), രാജൻ പി.ഇ. (ട്രഷറർ).