പത്തനംതിട്ട: വില്ലേജ് ഫീൽഡ് അസി.തസ്തിക ക്ളാർക്ക് വില്ലേജ് അസി.തസ്തികയായി ഉയർത്തുക,വില്ലേജ് ഓഫീസർമാരുടെ പദവി ഉയർത്തി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി എൻ.ജി.ഒ അസോസിയേഷൻ റവന്യു ഓഫീസുകൾക്ക് മുന്നിൽ സ്വാഭിമാൻ ദിവസ് ആചരിച്ചു. അടൂരിൽ ജില്ളാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, പത്തനംതിട്ടയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കോശിമാണി,കോന്നിയിൽ സെക്രട്ടറിയേറ്റംഗം പി.എസ് വിനോദ്കുമാർ, തിരുവല്ലയിൽ ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്,റാന്നിയിൽ ഷൈനു ശാമുവേൽ, മല്ലപ്പള്ളയിൽ സംസ്ഥാന കൗൺസിൽ അംഗം ജോർജ് പി.ഡാനിയേൽ,കോഴഞ്ചേരിയിൽ പ്രശാന്ത് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.