04-ranni-samaram
അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി റാന്നി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നി ഹെഡ് പോസ്‌റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

റാന്നി : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി റാന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഹെഡ് പോസ്‌റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.എ.കെ.എസ്.ടിയു സംസ്ഥാന കമ്മിറ്റിയംഗം കെ.എ. തൻസീർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ നേതാക്കളായ മനോജ് കുമാർ, സന്തോഷ്, മനോജ് എന്നിവർ സംസാരിച്ചു.