പന്തളം: ഡി.വൈ.എഫ് .ഐ.തട്ട പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാര വിതരണം തേൻമിഠായി 500 കിറ്റുകൾ വിതരണം ചെയ്തു.പരിപാടിയുടെ സമാപനം പടകോട്ടുക്കൽ ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ തട്ട പടിഞ്ഞാറ് മേഖല പ്രസിഡന്റ് എം.ദിലീപ് അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി അജീഷ് രാജ്,വിജയകുമാരി,സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.രാജേന്ദ്രപ്രസാദ്,സി.രാഗേഷ് ഡി.വൈ.എഫ്.ഐ.മേഖല ജോ.സെക്രട്ടറി മനീഷ് എന്നിവർ സംസാരിച്ചു.