പന്തളം: . പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായ നോമ്പിഴി ഗവ. എൽ.പി.സ്‌കൂളിൽ കായിക പരിശീലന സൗകര്യങ്ങൾ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗിച്ചാണിത്. ട്രാക്ക്, ലോംഗ് ജമ്പ് പിറ്റ്, ബാറ്റ്മിന്റൻ കോർട്ട് എന്നിവയാണ് നിർമ്മിക്കുന്നത്. 'മഞ്ചാടി' ഹരിത ഉദ്യാനത്തിലെ 31 മരങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കും. സ്‌കൂൾ വളപ്പ് വൃത്തിയാക്കി സുരക്ഷിതമാക്കും. 3,15,771 രൂപ ചെലവിലാണ് നിർമ്മാണം. ചിറ്റയം ഗോപകുമാർ എം.എൽ., എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്‌ളോക്ക് മെമ്പർ തോമസ് ടി.വറുഗീസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ്.പിള്ള, ഹെഡ്മിസ്ട്രസ് ശാന്തമ്മ, അദ്ധ്യാപകരായ രാജ ശ്രീ , നീതു, പി.റ്റി എ പ്രസിഡന്റ് ജി. അനിൽകുമാർ, തൊഴിലുറപ്പ് പദ്ധതിയുടെ കോ ഓർഡിനേറ്റർമാരായ അഭിലാഷ്, അനൂപ്, എസ്.എസ്.ജി. കൺവീനർ ഡോ. കെ.പി.കൃഷ്ണൻ കുട്ടി, കോട്ടയം ഗവ.കോളേജിലെ റിട്ട. ഫിസിക്കൽ എഡ്യൂക്കേഷൻ പ്രൊഫസർ. കെ . രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.