പത്തനംതിട്ട ജില്ലയിൽ ഇന്നലെ ഏഴു പേർക്ക് കൊവിഡ്19 റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇതുവരെ 330 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 20 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 159 ആണ്. പത്തനംതിട്ട ജില്ലക്കാരായ 170 പേർ ചികിത്സയിലാണ്. ഇതിൽ 160 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുമുളള ഒരാൾ പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 73 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10 പേരും, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 63 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 26 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 10 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 184 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നൻെ പുതിയതായി 10 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 139 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2528 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2728 പേരും നിലവിൽ നിരീക്ഷണത്തിലാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

1) 18ന് മധ്യപ്രദേശിൽ നിന്ന് എത്തിയ ചെന്നീർക്കര സ്വദേശിയായ 63 വയസുകാരൻ.

2) 20ന് കുവൈറ്റിൽ നിന്ന് എത്തിയ പ്രമാടം, ളാക്കൂർ സ്വദേശിയായ 42 വയസുകാരൻ.

3) 14ന് സൗദിയിൽ നിന്ന് എത്തിയ കലഞ്ഞൂർ സ്വദേശിയായ 44 വയസുകാരൻ.

4) ഒൻപതിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കവിയൂർ സ്വദേശിനിയായ 19 വയസുകാരി.

5) 19 ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കടമ്പനാട് സ്വദേശിനിയായ 33 വയസുകാരി

6) ദമാമിൽ നിന്ന് വന്ന പന്തളം സ്വദേശിയായ 31 വയസുകാരൻ,

7) സൗദിയിൽ നിന്ന് വന്ന ആറന്മുള സ്വദേശിയായ 54 വയസുകാരൻ. (പന്തളം സ്വദേശി തിരുവനന്തപുരത്തും ആറൻമുള സ്വദേശി മഞ്ചേരിയിലും ചികിത്സയിലാണ്. ഇവർ പത്തനംതിട്ട ജില്ലയിൽ എത്തിയിട്ടില്ല.)