തിരുവല്ല: മണിമലയാറിലെ പുളിക്കീഴ് കടവിൽ കുളിക്കാനിറങ്ങിയ പൊടിയാടി പഴയാറ്റിൽ വീട്ടിൽ എസ്. ആനന്ദകുമാർ(51) നെ കാണാതായി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ചെരുപ്പും, തുണികളും കടവിന് സമീപം കരയിൽ കണ്ടിട്ടും ആളെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആനന്ദന്റെ ബൈക്ക് സമീപത്തെ കടയ്ക്ക് സമീപം ഇരിപ്പുണ്ടായിരുന്നു. അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് തെരച്ചിൽ തുടരും.