04-mundankavu-divider
എംസി റോഡിൽ മുണ്ടൻകാവ് ഭാഗത്ത് ഡിവൈഡറിൽ ലോറി ഇടിച്ചുകയറിയ നിലയിൽ

ചെങ്ങന്നൂർ: എം.സി റോഡിൽ മുണ്ടൻകാവിലെ ഡിവൈഡർ ഉയരം കുറച്ച് റിഫ്ളക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു.ഏതാനും ദിസങ്ങൾക്കിടയിൽ മൂന്ന് അപകടങ്ങൾ നടന്നു. ഒരെണ്ണം മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ചെങ്ങന്നൂർ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് പോകുമ്പോൾ ആദ്യം കാണുന്ന ഡിവൈഡറാണ് അപകടം വിതക്കുന്നത്.വാഹനങ്ങൾ ഇടിച്ചു ഡിവൈഡറിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.ശാസ്ത്രീയമായി ഡിവൈഡർ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ് തിരുവല്ല ഭാഗത്തുനിന്നും ചെങ്ങന്നൂരിലേക്ക് വരുമ്പോൾ ഇറപ്പുഴ പാലം കഴിഞ്ഞ് കാണുന്ന ആദ്യ ഡിവൈഡർ സ്ഥിരമായി അപകടം ഉണ്ടാക്കുന്നു എന്ന പരാതിയിൽ അത് അപകടരഹിതമായി കെ.എസ്.ടി.പി മാറ്റി പണിതിരുന്നു. സമാന രീതിയിൽ ഈ ഡിവൈഡർ പുതുക്കി പണിയണമെന്നാണ് ആവശ്യം.