കോന്നി: ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ കഴിഞ്ഞിരുന്ന ആൾ അധികൃതരുടെ അനുവാദത്തോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ നടത്തിയ പരിശോധന ഫലം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.വിദേശത്ത് നിന്ന് എത്തിയ ഇയാൾ കോന്നിയിൽ ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈനിലായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഇയാൾ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇയാൾ വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് പരിശോധന ഫലം പോസിറ്റീവാണെന്ന് പുറത്തുവന്നതെന്ന് അധികൃതർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ആയിരുന്നു ഇയാൾ വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറേയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.