പത്തനംതിട്ട : കായികതാരങ്ങൾക്ക് ദേശീയ കായികവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്‌ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി. സി.വൈസ് പ്രസിഡന്റ് എ.സുരേഷ്‌കുമാർ റോളർ സ്‌കേറ്റിംഗ് ദേശീയ താരം ഫെവിൻ ജോർജ്ജ് തോമസിന് നൽകി ഉദ്ഘാടനം ചെയ്തു. ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.സജി അലക്സാണ്ടർ ,കെ.ആർ. അജിത്ത്കുമാർ ,അജിത്ത് മണ്ണിൽ,എസ്. അഫ്സൽ,കെ. അഷ്രഫ്,ദേശീയ താരം എവിൻ കോശി തോമസ് എന്നിവർ സംസാരിച്ചു.