ഏഴംകുളം : മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുന:രുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ നവീകരിക്കുന്നറോഡുകൾകളുടെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. തിങ്കളാഴ്ച്ച വൈകിട്ട് 4ന് കരിഞ്ചേറ്റിലിലും 5 ന് തൊടുവക്കാട് അങ്കണവാടി ഹാളിലുമായിട്ടാണ്‌യോഗംചേരുന്നത്. തൊടുവക്കാട് വാർഡിലെ ഓലിക്കൽ കരിഞ്ചേറ്റിൽറോഡിന് 20 ലക്ഷവും,തൊടുവക്കാട് മുരുകൻകുന്ന്‌റോഡിന് 20 ലക്ഷവുമാണ് സി.എം.എൽ ആർ.ആർ.പി പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇ.ടെൻഡർ നടപടികൾ പൂർത്തീകരിച്ചശേഷം വർക്കുകൾക്ക്‌മേൽനോട്ടം വഹിക്കുന്നതിനുള്ളമോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുകയാണ്.