പത്തനംതിട്ട : കലാ, കായിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നതിനായി രൂപീകൃതമായ പത്തനംതിട്ട കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം ശബരിമല തന്ത്രി കണ്ഠരര് രാജീവര് നിർവഹിച്ചു.ഫോറം പ്രസിഡന്റ് ജി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് കെ. അശോക് കുമാർ, ജനറൽ സെക്രട്ടറി സി.ആർ അരവിന്ദാക്ഷൻ, ഓർഗനൈസിംഗ് സെക്രട്ടറി എ. ആട രാജേഷ് കുമാർ, ട്രഷറർ കെ.അരുൺ, സെക്രട്ടറി അജി അയ്യപ്പ, എക്സിക്യൂട്ടീവ് മെമ്പർമാരായ വി. അജയൻ, രാജീവ് വെട്ടിപ്രം, രാജേഷ് അനിഴം എന്നിവർ പങ്കെടുത്തു.