ചെങ്ങന്നൂർ: പുന്തല ഗ്രാമദീപം ഗ്രന്ഥശാലയും കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് വെണ്മണി ഈസ്റ്റ് കമ്മറ്റിയും ചേർന്ന് വനംവകുപ്പിന്റെ വന മഹോത്സവത്തിന്റെ ഭാഗമായി അച്ചൻകോവിലാറ്റിലെ പുന്തല തോപ്പിൽ കടവിൽ തീര സംരക്ഷണത്തിന് മുള നടീൽ ആരംഭിച്ചു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജെബിൻ പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത, വനം വകുപ്പ് എ.സി.എഫ് ഫെൻ ആന്റണി, ആർഎഫ്ഓ എൻ.ഗണേശൻ, ജോൺ പി, ലൈബ്രറി കൗൺസിൽ സെകട്ടറി ബി.ഷാജ് ലാൽ, ഗ്രന്ഥശാല പ്രസിഡന്റ് ബി.ബാബു, സെക്രട്ടറി സി.ജി തമ്പി, അനീഷ്. ടി.എൻ യുവത സെക്രട്ടറി വിവേക് എന്നിവർ സംസാരിച്ചു.