ചെങ്ങന്നൂർ : സി.പിഐ ആലാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജൈവ സയോജിത കൃഷി പദ്ധതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ.എം.ചന്ദ്രശർമ്മ, മണ്ഡലം സെക്രട്ടറി പി.എം.തോമസ്, പി.ആർ.പ്രദീപ് കുമാർ, ആർ.സന്ദീപ്, മണിക്കുട്ടൻ, അസ്ലം, ഷിയൂബ് എന്നിവർ സംസാരിച്ചു. ആലാ ആയൂർവേദ ആശുപത്രിക്ക് സമീപമുള്ള മൂന്ന് ഏക്കറിലാണ് കൃഷി.