പത്തനംതിട്ട: വീഡിയോ ഗെയിമുകൾ നിരോധിക്കാൻ നിയമപരമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതിയംഗം പ്രൊഫ.ഡി.കെ. ജോൺ ആവശ്യപ്പെട്ടു. പല ഓൺലൈൻ ഗെയിമുകളും കുട്ടികളുടെ മാനസികനിലയെ തകർക്കുന്നതും വഴിതെറ്റിക്കുന്നതുമാണ്. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് സ്വീകരിച്ച അതേ നിലപാട് വീഡിയോ ഗെയിമുകളുടെ നിരോധനത്തിനും കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ഡി.കെ. ജോൺ ആവശ്യപ്പെട്ടു.