05-abjitha
അഭിത വി അഭിലാഷ്


ചെങ്ങന്നൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ പുല്ലാട് എസ്.വി.എച്ച്.എസിലെ അഭിത വി അഭിലാഷിന്റേത് വേറിട്ട നേട്ടം. പഠനത്തോടൊപ്പം കലാ കായിക മത്സരങ്ങളിലും മികവ് പുലർത്തിയാണ് ഇൗ മികവ്. തിരുപ്പതിയിൽ നടന്ന നാഷനൽ ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ അത് ലറ്റിക് മീറ്റിൽ പത്തനംതിട്ട ജില്ലയെ ഡിസ്‌കസ് ത്രോ( ജൂനിയർ)യിൽ പ്രതിനിധീകരിച്ചത് അഭിതയാണ്. വിദ്യാർത്ഥികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ കത്തെഴുത്ത് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനംനേടിയിരുന്നു എസ്പിസിയുടെ മികച്ച ഇൻഡോർകേഡറ്റിനുള്ള സമ്മാനം ലഭിച്ചു. കേരളോത്സവത്തിൽ അഞ്ച് ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനംനേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. കൈരളി വിജ്ഞാന പരീക്ഷയിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചു . ശാസ്ത്രമേളകളിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ സ്‌കൂളിന്‌ നേടിക്കൊടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നൂറിലധികം
മാസ്‌കുകൾ നൽകി.. ഇങ്ങനെ പോകുന്നു അഭിതയുടെ നേട്ടങ്ങൾ. നാഷണൽ മീറ്റിന്റെ 50 മാർക്ക് ഗ്രേസ്മാർക്ക് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെയാണ് ഫുൾ എ പ്ലസ്‌നേടിയത്.
പൊതുപ്രവർത്തകനും കർഷകനുമായ വടക്കത്തറ അഭിലാഷ് സിബിയുടെയും സനിത. എം. ചെറിയാന്റെയും മകളാണ്. അഭിത്താണ് സഹോദരൻ.