05-sob-renjith-kumar
രഞ്ജിത്ത് കുമാർ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഓതറേത്ത് രാമചന്ദ്രൻ പിള്ളയുടെ മകൻ രഞ്ജിത്ത് (32) ആൻഡമാനിൽ അപകടത്തിൽ മരിച്ചു..രണ്ടുവർഷമായി അവിടെ

ആർ.ഡി.എസ് കൺസ്ട്രക്ഷനിൽ ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഖതംതലയിലാണ് അപകടം. ഇവിടെ രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ജോലി നടന്നുവരികയാണ്. രഞ്ജിത്ത് ഓടിച്ചിരുന്ന വാഹനം മറിഞ്ഞായിരുന്നു അപകടം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്- വിജയമ്മ. സഹോദരങ്ങൾ രാജേഷ് കുമാർ, (ആർമി), രതീഷ് കുമാർ (സൗദി അറേബ്യ), സംസ്‌കാരം പിന്നീട്