പന്തളം : പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കെ.പി.സി.സി. പന്തളം ബ്ലോക്ക് ന്യൂനപക്ഷ സമിതി കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.പി.മത്തായി,നജീർ പന്തളം, നിസാ ഷാജി, കെ.ജി.യോഹന്നാൻ, അജോ മാത്യു,പ്രൊഫ.അബ്ദ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.