ത്തനംതിട്ട: വിദേശത്തുള്ള മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും തിരികെ എത്തിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, ജോലി നഷ്ടപ്പെട്ട് മടങ്ങി എത്തിയ പ്രവാസികൾക്ക് പുന:രധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ഓമല്ലൂർ റോസ് മൗണ്ട് ഹോട്ടൽ ഓഡിറ്റോറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസി രക്ഷാ സംഗമം നടത്തും. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ലിജോ ബേബി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ,ജില്ലാ, ബ്ലോക്ക് ഭാരവാഹികൾ, കോൺഗ്രസ്, പോഷകസം ഘടനാ നേതാക്കൾ എന്നിവർ സംസാരിക്കും.