പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 22പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 15 ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ നാറാണംമൂഴി സ്വദേശി, 6 വയസുകാരൻ. 39 വയസുകാരി. 16ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി, 25ന് ഖത്തറിൽ നിന്നെത്തിയ പ്ലാപ്പളളി സ്വദേശി,18ന് കുവൈറ്റിൽ നിന്നെത്തിയ പുല്ലാട് സ്വദേശി,16 ന് ഡൽഹിയിൽ നിന്നെത്തിയ വെണ്ണിക്കുളം സ്വദേശിനി,
18ന് ഡൽഹിയിൽ നിന്നെത്തിയ കവിയൂർ സ്വദേശി,19ന് കുവൈറ്റിൽ നിന്നെത്തിയ പറക്കോട് സ്വദേശി, 25ന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി, 23ന് ഷാർജയിൽ നിന്നെത്തിയ അടൂർ സ്വദേശി, 22ന് ഷാർജയിൽ നിന്നെത്തിയ പന്തളം സ്വദേശി, 24ന് റിയാദിൽ നിന്നെത്തിയ കുളത്തൂർ സ്വദേശിയായ 8 വയസുകാരൻ. 21ന് ദുബായിൽ നിന്നെത്തിയ കുന്നന്താനം സ്വദേശി, 19 ന് റിയാദിൽ നിന്നെത്തിയ കൊടുമൺ സ്വദേശി, 23ന് കുവൈറ്റിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി,13 ന് ഷാർജയിൽ നിന്നെത്തിയ നാരങ്ങാനം സ്വദേശിനി,19ന് ഷാർജയിൽ നിന്നെത്തിയ ആറന്മുള സ്വദേശിനി, 20ന് യു.എ.ഇ.യിൽ നിന്നെത്തിയ പന്തളം സ്വദേശി, 13 ന് കുവൈറ്റിൽ നിന്നെത്തിയ അരുവാപ്പുലം സ്വദേശി, 30ന് ദുബായിൽ നിന്നെത്തിയ കോഴഞ്ചേരി സ്വദേശി,15 ന് ഡൽഹിയിൽ നിന്നെത്തിയ മാരാമൺ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇതുവരെ ആകെ 352 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഒൻപതു പേർ രോഗമുക്തരായി.