05-citu

മല്ലപ്പള്ളി:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മല്ലപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റൽ പടിക്കൽ സമരം നടത്തി. സി.ഐ.ടി..യു ജില്ലാ വൈസ് പ്രസിഡന്റ കെ.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ. ടി യു സി ജില്ലാ കമ്മിറ്റി അംഗം ജോയി തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണിച്ചൻ തലച്ചിറയ്ക്കൽ, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ബേബിച്ചൻ, രാജു പള്ളിക്കൽ, രാജു, തമ്പി ആലുങ്കൽ,അച്ചൻകുഞ്ഞ് ആറാട്ടുപുഴ എന്നിവർ സംസാരിച്ചു.