മല്ലപ്പള്ളി : ആനിക്കാട് - മുരണി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി. മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവനാൽക്കടവ് പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. രാവിലെ 11 ന് പൊതുമരാമത്തുവകുപ്പു മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫൻസിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. ഇതോടനുബന്ധിച്ചു മുരണി യു.പി.എസ്സിൽ ചേരുന്ന ചടങ്ങിൽ മാത്യു ടി. തോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി. മുഖ്യപ്രഭാഷണം നിർവ്വഹിക്കും.