05-goodwill-trust
രാജീവ്ഗാന്ധി ഗുഡ്വിൽ ചാരിറ്റബിൾ ട്രസ്റ്റ് ഓൺലൈൻ പഠനസൗകര്യമില്ലാതിരുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ടി.വിയുടെ വിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജെ. കുര്യൻ നിർവ്വഹിക്കുന്നു

മല്ലപ്പള്ളി: ഓൺലൈൻ പഠനസൗകര്യമില്ലാതിരുന്ന 18 വിദ്യാർത്ഥികൾക്ക് ടി.വി നൽകി പ്രൊഫ. പി.ജെ.കുര്യൻ ചെയർമാനായുള്ള രാജീവ്ഗാന്ധി ഗുഡ്വിൽ ചാരിറ്റബിൾ ട്രസ്റ്റ്.വിദ്യാഭ്യാസ വകുപ്പും, സ്‌കൂൾ അധികൃതരും നൽകിയ പട്ടികയിൽ നിന്നാണ് ഗുണഭോക്താക്കളെ ട്രസ്റ്റ് കണ്ടെത്തിയത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ മൊത്തം 70 ടി.വി.കളാണ് വിദ്യാർത്ഥികൾക്കായി നൽകുന്നത് കഴിഞ്ഞ ദിവസം തിരുവല്ലയിൽ നടന്ന ചടങ്ങിൽ 33 പേർക്ക് ടി.വി. നൽകിയിരുന്നു. ഇന്ന് ചാലാപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ബാക്കി ടി.വി വിതരണം ചെയ്യും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി അദ്ധ്യാപകരും,രക്ഷിതാക്കളും ചേർന്നാണ് ടി.വി. ഏറ്റുവാങ്ങിയത്.മല്ലപ്പള്ളി റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.റെജി തോമസ്,എസ്.വി.സുബിൻ,പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം,കുഞ്ഞുകോശി പോൾ, എ.ഇ.ഒ.മിനി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു,ടി.ജി.രഘുനാഥപിള്ള, പ്രസന്നകുമാർ എ.വി എന്നിവർ സംസാരിച്ചു.