05-sob-anandakumar
ആനന്ദകുമാർ

തിരുവല്ല: മണിമലയാറ്റിലെ പുളിക്കീഴ് കടവിലെ കയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പൊടിയാടി പഴയാറ്റിൽ എസ്. ആനന്ദ കുമാർ( 51) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആനന്ദനെ കാണാതായത്. ചെരുപ്പും ഷർട്ടും കടവിന് സമീപം വച്ച ശേഷം കുളിക്കാനിറങ്ങിയതാണ്. നീന്തൽ വശമില്ലാതിരുന്ന ആനന്ദൻ മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ സ്‌കൂബാ ടീമിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. പുളിക്കീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: മായാദേവി. മകൾ: അപർണ്ണ.