മൈലപ്ര: എല്ലാ മേഖലയിലുമുള്ള സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ പ്രശംസനീയമാണെന്നും കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായി വേണ്ട ക്രമീകരണം സഹകരണ രംഗത്ത് ഉണ്ടാകണമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സഹകരണ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മൈലപ്രയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് രജിസ്ട്രർ എം.ജി.പ്രമീള, ടി.കെ.ജി നായർ, ജി.അനിരുദ്ധൻ, ബിന്ദു.എസ്, പി.കെ.അനിതകുമാരി, ജോഷ്വ മാത്യു, പി.ജി.ഗോപകുമാർ, കെ.കെ. മാത്യു, രഘുകുമാർ, എൻ.ആർ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.