പഴകുളം: അടൂർ സെന്റ് സിറിൾസ് കോളേജ് 1990—92 ബാച്ച് പ്രിഡിഗ്രി വിദ്യാർത്ഥികളുടെ വാട്സപ്കൂട്ടായ്മയുടെ നേതൃത്വത്തിൽ ആലുംമൂട് കെ.വി.യു.പി എസ് സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഏഴ് കുട്ടികൾക്ക് ടി.വി നൽകി. എ.ഇ.ഒ.ബി വിജയഷ്മി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ആർ സന്തോഷ് അദ്ധ്യക്ഷതവഹിച്ചു.കവിതാമുരളി ഹെഡ്മിസ്ട്രസ് പങ്കെടുത്തു.