പത്തനംതിട്ട : ലീഡർ കെ.കരുണാകരന്റെ 102 ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച്‌ദേശീയ കായികവേദിയുടെനേതൃത്വത്തിൽ പഠിക്കാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകുന്ന ടി.വി. ചലഞ്ചിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് സലിം പി.ചാക്കോ ടി.വി നൽകി.
ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ.ഗോപി കെ.കരുണാകരൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ.ആർ.അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് മാത്യുതോമസ് ,
കേരളകോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ജോഷ്വാമാത്യൂ ,എസ്. അഫ്‌സൽ ,അജിത്ത് മണ്ണിൽ , പി.കെ. പീതാംബരൻ, കെ.പി മാത്തുക്കുട്ടി ,ബാബു തുടങ്ങിയവർ സംസാരിച്ചു.