തിരുവല്ല : എസ്.എൻ.ഡി.പി യോഗം 188-ാം ശാഖയിലെ അംഗമായ ശോഭ സന്തോഷിന്റെ കുടുംബത്തിന് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടി.വി വിതരണം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ നിർവഹിച്ചു. യൂണിയൻ കൺവിൻ അനിൽ എസ്. ഉഴത്തിൽ.യൂണിയൻ വനിത സംഘം ഭാരവാഹികളായ കവിത, ശോഭ എന്നിവരും ശാഖ സെക്രട്ടറി വി.ആർ. സുകുമാരൻ, പ്രസിഡന്റ് അഖിൽ മോഹൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുനിൽ കച്ചിറമറ്റം, കമ്മിറ്റി അംഗങ്ങളായ രാജേഷ്, സജി എന്നിവർ പങ്കെടുത്തു.