റാന്നി : സൗദി അറേബ്യയിലെ റിയാദിൽ കൊവിഡ് ബാധിച്ച് കുമ്പളാംപൊയ്ക മണ്ണിൽ വടക്കേതിൽ ജോൺസൺ പോൾ (44) മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. രണ്ട് ദിവസം മുമ്പ് ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുമ്പ് കുമ്പളാംപൊയ്കയിൽ ടാക്‌സി ഡ്രൈവറായിരുന്നു.